മുഹറത്തിന്‍റെ പൊരുള്‍
ഇസ്ളാമിക കലണ്ടറിലെ ആദ്യമാസമാണ് മുഹറം. ഈ മാസം 10 ന് നടക്കുന്ന വ്രതവും ആഘോഷവുമാണ് മുഹറം എന്നപേരില്‍ ആര്യപ്പെടുന്നത്.
ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറത്തിലെ പത്താം ദിവസമാണ് മുഹറം വ്രതം. മുസ്ളീംങ്ങള്‍ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു. എ.ഡി. 680ല്‍ പ്രവാചകന്‍റെ ചെറുമകന്‍ ഇമാം ഹുസൈന്‍ കര്‍ബലയില്‍ അരുംകൊല ചെയ്യപ്പെട്ടതും ഈ ദിനത്തിലായിരിന്നു.
വിശുദ്ധമാസമായ മുഹറത്തിലെ പത്താം ദിനം "അഷൂര' എന്നും അറിയപ്പെടുന്നു. കലണ്ടറിലെ ഏറ്റവും പ്രധാനമായ ദിവസങ്ങളിലൊന്നാണിത്.ഒമ്പതിനും പത്തിനും ഉപവസിക്കാന്‍ നബി തിരുമേനി കല്പിച്ചിട്ടുണ്ട്. ജൂതന്മാരും മുസ്ളീങ്ങളും ഉപവാസം അനുഷ്ടിക്കാറുണ്ട്.
മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്.ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ഠിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വാസം. അഷൂര ദിനത്തില്‍ കുടുംബത്തിന് വേണ്ടി കൂടുതല്‍ ചെയ്യുക എന്നാണ് പ്രവാചകന്‍റെ ഉപേദശം.
ദൈവം ഭൂമിയും സ്വര്‍ഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണ്. ഫറോയ്ക്കൈക്കെതിരെ ജൂതന്മാര്‍ നേടിയ വിജയമാണ് മുഹറം എന്ന ആഘോഷത്തിന് നിദാനം. ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മൂസാ നബി മോചിപ്പിച്ച് കൊണ്ടുവരികയും പിന്‍തുടര്‍ന്ന ഈജിപ്തിലെ ഫറോയേയും പ്രജകളെയും ദൈവം ശപിച്ച് ചെങ്കടലില്‍ താഴ്ത്തിക്കൊന്നതും മുഹറം നാളിലായിരുന്നു.
നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയില്‍ എത്തിയത് മുഹറത്തിനായിരുന്നു. ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഹസ്രത്ത് മൂസഫവോയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു
ഇസ്ളാമി കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ മുഹറം എന്ന നിഷിദ്ധ മാസം അശുഭകരമാണെന്നും വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ ഈ മാസത്തില്‍ പാടില്ലെന്നുമുള്ള വിശ്വാസം പ്രവാചകന്‍റെ ഉപദേശങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

To view more :
keralamuslimdirectory.com
No comments:
Post a Comment